റാന്നി : വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ബിനാലേക്കും ഇംഗ്ലീഷ് ഫെസ്റ്റിനും വർണ്ണാഭമായ തുടക്കം. ബിനാലെ സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. എലേനാ സാജൻ മുഖ്യപ്രഭാഷണം നടത്തി . കുട്ടികളുടെ ഇംഗ്ലീഷ് കയ്യെഴുത്ത് മാസിക, ബിനാലെ പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനം റാന്നി ബി. പി. സി. ഷാജി എ. സലാം നിർവഹിച്ചു.
പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മാതൃ സമിതി പ്രസിഡന്റ് ഷൈനി ബോസ്, ക്യുറേറ്റർ എം ജെ ബിബിൻ വെരാൻസ്റ്റാൾട്ടർമാരായ അഞ്ജന സാറാ ജോൺ, മാളവിക സുജിത്, അനയ സിബി, ഏബൽ ജോൺ സന്തോഷ് എന്നിവർ പ്രസംഗിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപരമായ നൈപുണികൾ വർധിപ്പിക്കുന്നതിനുള്ള പരിപാടികളും പ്രവർത്തനങ്ങളുമാണ് ബിനാലെയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങൾ, കലാ പരിപാടികൾ, പുസ്തക പ്രദർശനം,പാവ നാടകം, ഹ്രസ്വ നാടകം, കാരിക്കേച്ചർ പ്രദർശനം, ഷേക്സ്പിയർ കഥാ പാത്രങ്ങളുടെ അവതരണം, സാംബാ നൃത്തം, എയ്റോബിക്സ് നൃത്തം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളോടെ ബിനാലേയ്ക്ക് ആകർഷകമായ തുടക്കമാണ് ഒരുക്കിയത്.
എണ്ണൂറാംവയൽ സ്‌കൂളുമായി പഠന പങ്കാളിത്തത്തിലേർപ്പിട്ടിരിക്കുന്ന ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് മാർലോ സ്കൂൾ, ജർമ്മനിയിലെ ഇ. എം. എസ്. സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ ഓൺലൈനിൽക്കൂടി ഇംഗ്ലീഷ് ബിനാലെയിൽ തത്സമയം പങ്കാളികളായി പ്രകൃതി സൗഹൃദങ്ങളായ അലങ്കാരങ്ങളും വസ്തുക്കളും മാത്രമാണ് ബിനാലെയ്ക്ക് ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഏപ്രിൽ 23 ന് ഇംഗ്ലീഷ് ദിനം വരെ ബിനാലെ നീണ്ടു നിൽക്കും