ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷ്യൽ കെയർ സെന്ററുകൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സ്പെഷ്വല്‍ കെയര്‍ സെന്ററുകളുടെ റാന്നി ബ്ലോക്ക് തല ഉദ്ഘാടനം ബിആർസിയിൽ വെച്ച് നടത്തി. റാന്നി ബ്ലോക്ക് പരിധിയിലെ റാന്നി അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട് എന്നീ ആറ് പഞ്ചായത്തുകളിൽ സ്പെഷ്യൽ കെയർ സെന്ററുകൾ തുടങ്ങും. കുട്ടികൾക്ക് അക്കാദമിക പിന്തുണ കൂടാതെ അധിക പഠന പിന്തുണയും മാനസികോല്ലാസവും ഒരുക്കുന്നതിനാണ് കേന്ദ്രം. ഭിന്നശേഷി കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ വിവിധ തെറാപ്പികൾക്കുള്ള വിദഗ്ധ സേവനം എന്നിവ സെന്ററുകളിൽ ലഭ്യമാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബെന്നി പുത്തൻപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പഴവങ്ങാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമാ മാത്യു, ഐ ഇ ഡി സി ചുമതലയുള്ള സി ആർ സി കോഡിനേറ്റർ ബീനാമ്മ തോമസ്, ബി പി സി ഷാജി എ.സലാം, സ്പെഷ്യൽ എഡ്യൂക്കേറ്റർ നിമിഷ അലക്സ്, ഓട്ടിസം സെന്റർ ചുമതലയുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർ മേരിക്കുട്ടി എബ്രഹാം, പഴങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ അധ്യാപികമാരായ ഷിബി സൈമൺ,മിനി പി.സദാശിവൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...