മാടമൺ പാലത്തിൻറെ എസ്റ്റിമേറ്റ് തയ്യാറായി

For full experience, Download our mobile application:
Get it on Google Play

റാന്നി: മാടമൺ പാലത്തിൻറെ എസ്റ്റിമേറ്റ് തയ്യാറായി. 4.95 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റീൽ ഇൻഡസ്ട്രീസ് (സിൽക്ക്) തയ്യാറാക്കിയത്. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പമ്പാനദിക്ക് കുറുകെ മാടമൺ കടവുകളെ ബന്ധിപ്പിച്ച് പുതിയ നടപാലം നിർമ്മിക്കുന്നത്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് കടന്നു പോകത്തക്ക വിധത്തിലാണ് പാലത്തിൻ്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
പമ്പാനദിയുടെ കരയിൽ എല്ലാവർഷവും നടന്നുവരുന്ന മാടമൺ ശ്രീനാരായണ കൺവെൻഷൻ നഗറിലേക്കുള്ള പാലം കൂടിയാണ് ഇത്. ഇവിടെ നടപാലം വേണമെന്നത് എസ്എൻഡിപി യോഗത്തിന്റെയും നാട്ടുകാരുടെയും നിരന്തര ആവശ്യമായിരുന്നു. ഇത് പരിഗണിച്ചാണ് എംഎൽഎ ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചത്.

മണ്ണാറക്കുളഞ്ഞി -ചാലക്കയം ശബരിമല പാതയിൽ മാടമണ്ണിൽ ബസ് ഇറങ്ങി നാട്ടുകാർ പമ്പാനദി മറികടക്കാൻ ഇതുവരെ ആശ്രയിച്ചത് പൊതുമരാമത്ത് വകുപ്പ് ഏർപ്പെടുത്തിയിരുന്ന കടത്തു വള്ളത്തെയാണ്. അല്ലെങ്കിൽ ബംഗ്ലാംകടവ് വഴിയോ പൂവത്തുംമൂട് പാലം വഴിയോ ചുറ്റി വേണം മറുകരയിൽ എത്താൻ. മഴക്കാലങ്ങളിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് കടത്തുതന്നെ ഇടയ്ക്ക് നിർത്തിവെയ്ക്കേണ്ട സ്ഥിതിയും ഉണ്ട്. ഇതോടെ മറുകരയിൽ എത്തണമെങ്കിൽ പത്തിലധികം കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥിതിയാകും. മാടമൺ കൺവെൻഷൻ നടക്കുമ്പോൾ പമ്പാ നദിക്ക് കുറുകെ നിർമ്മിക്കുന്ന താൽക്കാലിക നടപാതയിലൂടെയാണ് ആയിരക്കണക്കിന്  ശ്രീ നാരായണ ഭക്തർ കൺവെൻഷൻ നഗറിലേക്ക് എത്തുന്നത്. ഇവരുടെയെല്ലാം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് പുതിയ നടപാലം വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...