ഉണർവ് വർഷാചരണ സന്ദേശവുമായി ഇവാൻജലിക്കൽ സഭാ ജനറൽ കൺവൻഷൻ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മഞ്ഞാടി ബിഷപ്പ് എബ്രഹാം നഗറിൽ നടന്നുവന്ന സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ ഉണർവ് വർഷാചരണ സന്ദേശവുമായി സമാപിച്ചു. ദൈവീക ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുകയും ഹൃദയത്തിൽ ഉരുവായ ക്രിസ്തു നമ്മിൽ വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ നിലനിൽക്കുന്ന ഫലങ്ങളെന്നും വ്യക്തികളിലേക്കാണ് ഉണർവിനെ ദൈവം അയയ്ക്കുന്നതെങ്കിലും അത് സമൂഹത്തിലേക്ക് പകരപ്പെട്ട് ദൈവഹിതത്തിനു സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ മനോഭാവങ്ങളിലും ദർശനങ്ങളിലും സമഗ്രമായ മാറ്റങ്ങളും അഴിച്ചു പണികളും ഉണ്ടാകുമെന്ന് 64-ാമത് ജനറൽ കൺവൻഷൻ സമാപന സന്ദേശത്തിൽ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം പറഞ്ഞു. ബിഷപ്പ്. ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. തിരുവത്താഴ ശുശ്രൂഷക്ക് സഭയിലെ ബിഷപ്പന്മാർ നേതൃത്വം നൽകി.

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. രാഷ്ട്രത്തെ ഓർത്തു കൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാർത്ഥന സഭാ ആസ്ഥാനത്തെ ഓഫീസ് മന്ദിരാങ്കണത്തിൽ നടന്നു. 65-ാമത് സഭാദിന സ്തോത്ര ശുശ്രൂഷയ്ക്ക് ശേഷം പൂർണ്ണ സമയ സുവിശേഷ വേലക്കായി പ്രതിഷ്ഠിക്കപ്പെട്ടവർക്കുള്ള സമർപ്പണ പ്രാർത്ഥനക്ക് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം നേതൃത്വം നൽകി. ഉണർവ്വിൻ വർഷാചരണത്തോടനുബന്ധിച്ച് സഭ തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും നടന്നു. ബിഷപ്പ് ഡോ.എം.കെ കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, ബിഷപ്പ് ഏ. ഐ അലക്സാണ്ടർ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ.പി.ടി. മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭാ ഉപാധ്യക്ഷൻ ഡെന്നി എൻ മത്തായി, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. ഡോ. ജോസി വർഗീസ്, റവ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ബിഷപ്പ് ഡോ. എം.കെ കോശി, റവ. ഷാജി ഫിലിപ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. വികാരി ജനറാൾമാരായ റവ. സി.കെ ജേക്കബ്, റവ. ടി.കെ. തോമസ്, റവ. കെ.എസ് ജെയിംസ്, റവ. അനിഷ് തോമസ് ജോൺ, റവ. ഷൈൻ ബേബി സാം വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സമാപന പൊതുസമ്മേളനത്തിൽ ഡോ. കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...