ഡൽഹി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷം. ഡൽഹി ഉൾപ്പടെ പലയിടങ്ങളിലും പോലീസ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുള്ള ഷഹീൻബാഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര സേനയും പോലീസും ഇന്ന് ഫ്ലാഗ് മാർച്ച് നടത്തും. പ്രതിഷേധം രൂക്ഷമാകാൻ സാദ്ധ്യതയുളളതിനാൽ ഉത്തർപ്രദേശിൽ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡിജിപി പ്രശാന്ത് കുമാർ നിർദ്ദേശം നൽകുകയും കേന്ദ്രസേനയെ പലിയിടങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ അസമിൽ പ്രതിഷേധം രൂക്ഷം. സംസ്ഥാനത്തെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് പ്രവർത്തകർ കത്തിച്ചു. എന്നാൽ ഉത്തർപ്രദേശിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.