അപകടക്കെണിയായി പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ജംഗ്ഷന്‍ ; സീബ്രാ ലൈനുകള്‍ ഉള്‍പ്പെടെ റോഡിലെ വരകള്‍ മാഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ജംഗ്ഷനില്‍ റോഡിലെ സീബ്ര ക്രോസിംഗ് അടക്കമുള്ള വരകള്‍ മാഞ്ഞുപോയത് അപകട ഭീഷണി വര്‍ധിപ്പിക്കുന്നു. മൈലപ്ര റോഡില്‍ നിന്നും സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് നിന്നും സ്വകാര്യ ബസ്‌ സ്റ്റാന്റിന്റെ  ഭാഗത്ത് നിന്നുമെല്ലാം വാഹനങ്ങള്‍ ഇവിടെ എത്തിയതിനു ശേഷമാണ് പല വഴികളിലേക്ക് തിരിയുക. നഗരത്തില്‍ അബാന്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ളവ കുമ്പഴ വഴി തിരിച്ചു വിട്ടിട്ടുമുണ്ട്. മൈലപ്ര വഴി വരുന്ന കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ ഈ ജംക്ഷനില്‍ എത്തുമ്പോള്‍ പ്രവേശന കവാടത്തിലൂടെ കയറാതെ വഴി തെറ്റി പുറത്തേക്കുള്ള വഴിയിലൂടെ  അകത്ത് കയറാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കാല്‍ നടയാത്രക്കാര്‍ ആണ് ഏറ്റവും ബുദ്ധിമുട്ടുന്ന മറ്റൊരു വിഭാഗം. ഈ ഭാഗത്തെ സീബ്ര ക്രോസിംഗ് ലൈനുകള്‍ മാഞ്ഞത് കാരണം കാല്‍ നടയാത്രക്കര്‍ക്ക് സുരക്ഷിതമായി റോഡ്‌ മുറിച്ചു കടക്കുവാന്‍ കഴിയുന്നില്ല. വാഹനം ഓടിക്കുന്നവര്‍ക്ക് റോഡിലെ അടയാളങ്ങള്‍ വ്യക്തമായി കാണുവാനും കഴിയുന്നില്ല. തിരക്കേറിയ ഈ ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുവാന്‍ ട്രാഫിക് പോലീസിനെയോ ഗാര്‍ഡുകളെയോ ചുമതലപ്പെടുത്തിയിട്ടില്ല എന്നതും ഉദ്യോഗസ്ഥ അലംഭാവത്തിനു തെളിവാണ്. ചെറുതും വലുതുമായ അപകടങ്ങള്‍ ഇവിടെ ദിവസേന നടക്കുന്നുണ്ട്. സീബ്ര ലൈനുകള്‍ വരയ്ക്കുവാന്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം തയ്യാറായില്ലെങ്കില്‍ വലിയ അപകടങ്ങളാകും ഇവിടെ സംഭവിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...