ഉദയ്പൂര്‍: ഇന്‍സ്റ്റഗ്രാം ലൈവില്‍ കൗമാരക്കാരന്റെ ആത്മഹത്യ.ഉദയ്പൂര്‍ സ്വദേശിയായ ദേവിസിങ്ങാണ് ആത്മഹത്യ ചെയ്തത്. സള്‍ഫാസ് ടാബ്ലെറ്റുകള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങളാണ് കൗമാരക്കാരന്‍ ഇന്‍സ്റ്റഗ്രാംറീലിലൂടെപങ്കുവെച്ചത്.വിഡിയോ കണ്ട സഹോദരന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂറത്തില്‍ ജോലി ചെയ്യുകയായിരുന്നു ദേവിസിങ്.
മരണവാര്‍ത്ത കേട്ട പിതാവും അതീവ ദുഃഖത്തിലായിരുന്നു. തുടര്‍ന്ന് മകന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയ പിതാവ് തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ ,
ദേവിസിങ് ജൂലൈ 11ന് രാത്രിയാണ് ആത്മഹത്യ ചെയ്തത്.ബോധംപോയ നിലയിലായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.