തളർവാതരോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : തളർവാതരോഗിയായ ഭാര്യാപിതാവിനെ മരുമകൻ തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഭാര്യക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി കിഷോർ ഷെൻഡെയെ(41) രാംനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ആരതി ഷെൻഡെ(35) കിഷോറുമായി പിണങ്ങി ഗോണ്ടിയയിലെ സൂര്യതോല പ്രദേശത്തുള്ള പിതാവ് ദേവാനന്ദ് മെശ്രാമിന്‍റെ(51) വീട്ടിലാണ് താമസിച്ചിരുന്നത്.

ഫെബ്രുവരി 14ന് 12.30 ഓടെ പ്രതി ഭാര്യയെയും മകനേയും കാണാൻ വീട്ടിലെത്തി. തുടർന്ന് ഭാര്യയുമായി വാക്കുതർക്കമുണ്ടായി. പിന്നീട് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഭാര്യയെയും മകൻ ജയിനെയും തീകൊളുത്തുകയായിരുന്നു. കൂടാതെ തളർവാത രോഗിയായ ഭാര്യപിതാവിനെയും തീകൊളുത്തി. അയൽവാസികളിൽ ചിലർ മെശ്രാമിന്‍റെ വീട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രാംനഗർ പോലീസ് സ്റ്റേഷനിലെ ഒരു സംഘം സ്ഥലത്തെത്തി. പരിക്കേറ്റ അമ്മയെയും മകനെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മെശ്രാമിൻ സംഭവസ്ഥലത്ത് തന്നെ വെന്ത്‌മരിച്ചു. ഭാര്യയ്ക്ക് 80% പൊള്ളലേറ്റു. മകനും ഗുരുതരമായി പരിക്ക് പറ്റിയതായും രാംനഗർ പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...