പന്തളം : നഗരസഭ പരിധിയിലെ ഭൂരിഭാഗം കെട്ടിടങ്ങൾക്കും അനധികൃത നിർമ്മാണം എന്ന സ്റ്റിക്കർ പതിച്ചിട്ടുള്ളതിനാൽ ജനങ്ങൾ ആശങ്കയിൽ ആണെന്നും അത് എത്രയും പെട്ടെന്ന് ദൂരീകരിക്കണമെന്നും ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പന്തളം നഗരസഭ പരിധിയിൽപെടുന്ന 40 ഓളം റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ. 2017 മുതൽ പ്രവർത്തിച്ചു വരുന്നതാണ് ഈ കൂട്ടായ്‌മ. അതിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരിഭാഗം റസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളും തങ്ങളുടെ പ്രദേശങ്ങളിലെ കെട്ടിടങ്ങൾക്ക് പന്തളം നഗരസഭ ഇട്ടിരിക്കുന്ന U A ലേബലിന്റെ പേരിലുള്ള പ്രതിഷേധം അറിയിക്കുകയുണ്ടായി. ആംഗ്ലയർ ഉപയോഗിച്ച് മെയിൻ്റനൻസ് ചെയ്തിരിക്കുന്ന പഴയ കെട്ടിടങ്ങൾക്ക് പോലും U A ഇട്ടിരിക്കുന്നു. ഭൂരിഭാഗം കെട്ടിട ഉടമകളോടും പുതിയ പ്ലാനും സ്കെച്ചും തയ്യാറാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. എന്നാൽ 2019 ന് മുമ്പായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് പ്ലാനിന്റെ ആവശ്യമില്ല എന്നുള്ളതാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഈ വിഷയം അടിയന്തിരമായും സുതാര്യമായും പരിഹരിക്കപ്പെടണം. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ നഗരസഭയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് അനധികൃത നിർമ്മാണം എന്ന ഗണത്തിൽ പെടുത്തിയിട്ടുള്ളതിനാൽ അത് ക്രമവൽക്കരിക്കാതെ കെട്ടിടത്തിന്റെ കരം അടച്ച ശേഷം ലൈസൻസ് പുതുക്കുന്നതിനുള്ള നിവൃത്തിയില്ലാതെ വന്നിരിക്കുകയാണ്. മാർച്ച് 31 ഓടെ നഗരസഭ നൽകിയിരിക്കുന്ന ലൈസൻസിന്റെ കാലാവധി കഴിയുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് (ആർ സി ) നമ്പർ 540 / 2019 , തീയതി: 06/ 03 /2019 ഉത്തരവ് പ്രകാരം , കേരള നഗരസഭ ആക്ട് 539 വകുപ്പ് പ്രകാരവും നഗരസഭയ്ക്ക് കിട്ടേണ്ട ഏതെങ്കിലും തുകയുടെ കാര്യത്തിൽ മൂന്നുവർഷം കഴിഞ്ഞാൽ ജപ്തി , വ്യവഹാരം തുടങ്ങിയ യാതൊരു ശിക്ഷ നടപടികളും പാടില്ല എന്ന വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആയതിനാൽ ഇങ്ങനെ ഉണ്ടാകുന്ന കുടിശിക പൂർണമായും ഇളവ് നൽകാവുന്നതാണെന്നും നഗരസഭ ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കെട്ടിടനികുതി 2016 മുതൽ കുടിശ്ശിക സഹിതം നൽകണമെന്ന് നഗരസഭ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണ്.
കൂടാതെ കെട്ടിട ഉടമകൾക്ക് ഡിമാൻഡ് നോട്ടീസ് നൽകുന്നുമില്ല. നഗരസഭ ഉദ്യോഗസ്ഥർ സമയബന്ധിതമായി കരം പിരിക്കാതെ 2016 മുതൽ 2024 വരെയുള്ള കരം , കുടിശ്ശികയും അധികകരവും ഒന്നിച്ചു പിരിക്കുന്നത് നീതീകരിക്കാവുന്നതല്ല. ജനങ്ങളുടെ അജ്ഞത മുതലാക്കി കൂടുതൽ തുക പിരിച്ചെടുത്തത് തിരികെ നൽകുവാനുള്ള നടപടി സ്വീകരിക്കണം. നഗരസഭ ഉദ്യോഗസ്ഥർ ഒന്നോ രണ്ടോ കൺസൾട്ടിംഗ് ഏജൻസികളുടെ നമ്പർ മാത്രം യു എ പതിച്ചിട്ടുള്ള കെട്ടിട ഉടമകൾക്ക് നൽകുകയും ആ ഏജൻസി 10000 കണക്കിന് രൂപ ഫീസ് ആയി ഈടാക്കി രേഖകൾ തയ്യാറാക്കുകയും അധിക തുക നഗരസഭ ഉദ്യോഗസ്ഥർക്ക് കൊടുക്കുന്നതിന് വേണ്ടിയാണെന്ന് പറയുകയും ചെയ്യുന്നു.നഗരസഭയിലെ കെട്ടിടങ്ങൾ സംബന്ധിച്ചോ മറ്റു വിവരങ്ങളോ നഗരസഭ ഓഫീസിൽ നിന്നും നഷ്ടമായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ നഗരസഭ ഉദ്യോഗസ്ഥരാണെന്നും അവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
സ്വമേധയാ പൊതു വഴിയിലേക്ക് ഇറക്കി നിർമ്മിച്ചിട്ടുള്ളതും, അതിർത്തി പ്രശ്നങ്ങൾ മൂലമോ ചുരുക്കം ചില കെട്ടിടങ്ങളെ തൽക്കാലം മാറ്റി നിർത്തി മറ്റുള്ള എല്ലാ കെട്ടിടങ്ങൾക്കും കാലപ്പഴക്കവും പരിഗണിച്ച് പരമാവധി കുറഞ്ഞ സംഖ്യ കണക്കാക്കുകയും , പിന്നോട്ടുള്ള 3 വർഷത്തെ ഏറ്റവും കുറഞ്ഞ കെട്ടിടനികുതി ഈടാക്കി കെട്ടിടങ്ങൾ/ ഭവനങ്ങൾ ക്രമവൽക്കരിച്ച് കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കണം. പന്തളം പഞ്ചായത്തിന് നഗരസഭയായി ഉയർത്തിയ 2012 കാലഘട്ടം മുതലുള്ള കെട്ടിടനികുതിയും ഉയർന്ന നിലയിലുള്ള ക്രമവൽക്കരണ ഫീസും കൂടി ഒരു ഭാരിച്ച തുക ആകും എന്നതിനാൽ ഒരോ കുടുംബങ്ങളും വളരെയധികം പ്രയാസപ്പെടുന്നു . ആയതിനാൽ ഭൂരിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയം എന്ന നിലയിൽ യുഎ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള കെട്ടിടങ്ങളെ അതിൽ നിന്നും ഒഴിവാക്കി സാമൂഹിക പ്രതിബദ്ധതയും നീതിയും നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുവാൻ ആവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.