പന്തളം വികസിക്കണം ; കേന്ദ്രമന്ത്രിക്ക് നഗരസഭയുടെ നിവേദനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളത്ത് കേന്ദ്ര സർക്കാരിന്റെ അമൃത് സ്‌കീം ഫണ്ടിൽ നിന്നുള്ള വികസന പദ്ധതികളിൽ പന്തളത്തേയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് പന്തളം നഗരസഭ ചെയർ പേഴ്സൺ സുശീല സന്തോഷ് കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചു. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നുപോകുന്ന പന്തളത്ത് പിൽഗ്രിം ഗസ്റ്റ് ഹൗസ്, പാർക്കിങ് സംവിധാനം, മുനിസിപ്പൽ ബസ് ടെർമിനൽ, ടൂറിസ്റ്റ് ഹോട്ടൽ, ഹൈ ടെക് ട്രേഡ് സെന്റർ, ഓപ്പൺ എയർ ഓഡിറ്റോറിയം, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയും ഇൻഡോർ സ്റ്റേഡിയം, സ്‌പോർട്സ് കോംപ്ലക്‌സ് എന്നിവയും ഉൾപ്പെടെ വിപുലമായ പദ്ധതികളാണ് കേന്ദ്ര സർക്കാരിന്റെ അമൃത് സ്‌കീമിൽ ഉൾപ്പെടുത്താനായി നഗരസഭ മുന്നോട്ടുവെച്ചിട്ടുള്ളത്.

കേന്ദ്രത്തിൽ നിന്നുമാണ് ഇതിന് ഫണ്ട് ലഭ്യമാക്കുന്നത്. പദ്ധതികളിൽനിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും നഗരസഭയ്ക്ക് സുസ്ഥിരമായി വന്ന് ചേരുകയും ചെയ്യുമെന്നതിനാൽ അമൃത് സ്‌കീമിൽ പെടുന്ന കേന്ദ്ര ധനസഹായം പന്തളം പ്രദേശത്തിന് വളരെ ഗുണകരമാകുമെന്നാണ് നഗരസഭയുടെ കണക്കുകൂട്ടലുകൾ.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...