കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് കൊടിയിറങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 109 നാള്‍, 100ലേറെ കലാസൃഷ്ടികൾ, ആസ്പിൻവാളും പെപ്പർഹൗസും ഉൾപ്പെടുന്ന 16 വേദികൾ. കലാചർച്ചകൾ, നൃത്താവിഷ്കാരങ്ങൾ, സംവാദങ്ങൾ, സംഗീത പരിപാടികൾ. യുക്രൈൻ യുദ്ധഭീതി, സാങ്കേതികവിദ്യകൾ തീർക്കുന്ന വെല്ലുവിളികൾ, പ്രകൃതി ചൂഷണം തുടങ്ങിയ വിഷയങ്ങളിലെ ഇൻസ്റ്റലേഷനുകൾ. ലോകമെമ്പാടുമുള്ള കലാസ്വാദകർക്കായി കാഴ്ചയുടെ വിരുന്നൊരുക്കിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് കൊടിയിറങ്ങി. അന്‍പതിലേറെ രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറിലേറെ കലാകാരന്മാരാണ് ഇത്തവണ ബിനാലെയുടെ ഭാഗമായത്. നാലുമാസത്തിനിടെ എട്ടര ലക്ഷത്തിലേറെപ്പേര്‍ ബിനാലെ വേദികൾ സന്ദർശിച്ചു.

കൊച്ചി ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് ബിനാലെ 2023 പതിപ്പിന് പര്യവസാനമായത്. സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വരുംവർഷങ്ങളിൽ സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ മിനിയേച്ചർ ബിനാലെകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ആറാം പതിപ്പ് നേരത്തെ തുടങ്ങാനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അഞ്ചാം പതിപ്പിൻ്റെ ക്യുറേറ്റർ ഷുബിഗി റാവുവിനെ മന്ത്രി പി. രാജീവ് ആദരിച്ചു. മുൻ മന്ത്രി എം.എ ബേബി, ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്, പി.സി തോമസ് തുടങ്ങി പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിൻ്റെ സംഗീതവിരുന്നും സമാപന ആഘോഷരാവിന് മാറ്റേകി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി...

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...