Monday, May 5, 2025 2:42 pm

അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കും, അതുവരെ ആരും മാറുന്നുമില്ല,ആരും ചേരുന്നുമില്ല ; എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ. മുംബൈയിലെ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ചയായിലെന്നും പുറത്ത് വരുന്നത് ഭാവനകൾ മാത്രമാണെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി മാറ്റം ചർച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വശവും ആലോചിച്ചേ പ്രസിഡൻ്റ് തീരുമാനം എടുക്കൂ. തീരുമാനം വരും വരെ ആരും മാറുന്നുമില്ല, ആരും ചേരുന്നുമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിച്ചത്. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കുമെന്നും ഇതോടെ ധാരണയായി. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിലേക്ക്

0
ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ...

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

0
സൗദി: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന...

സ്‌​പെഷ്യല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍​മാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പി​ലാക്കണം ; കേ​ര​ള റി​സോ​ഴ്‌​സ് ടീ​ച്ചേ​ഴ്‌​സ്...

0
കോ​ഴ​ഞ്ചേ​രി : സ്‌​പെഷ്യല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍​മാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി...

വിഴിഞ്ഞത്ത് മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

0
വിഴിഞ്ഞം: തിരുവനന്തപുരത്ത് മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം....