ദേഹാസ്വാസ്ഥ്യം ; മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ദേഹാസ്വാസ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങിയ മരംവെട്ട് തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കവിയൂർ കളമ്പുകേളയിൽ വീട്ടിൽ വിനോദ് (32) നെയാണ് തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. തിരുമൂലപുരം നെല്ലിവേലിൽ മാത്യു കുരുവിളയുടെ പുരയിടത്തിലെ തേക്കു മരത്തിന്റെ 60 അടിയോളം ഉയരമുള്ള ശിഖരത്തിലാണ് വിനോദ് കുടുങ്ങിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ വടവും വലയും ഉപയോഗിച്ച് വിനോദിനെ താഴെ എത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ബാബു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എസ്.അനിൽകുമാർ, ഫയർ ഓഫീസർമാരായ പി.സജു, എം.എസ്.അനൂപ്, വർഗീസ് ഫിലിപ്പ്, ഡ്രൈവർമാരായ ശിവപ്രസാദ്, സുധീഷ് എന്നിവ സംഘത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...