ഫയര്‍ഫോഴ്സ് ഓഫീസറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരാണ് മരിച്ചത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും അമ്മ ശാന്തയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷിംജുവും അമ്മയും അച്ഛന്‍ അപ്പുക്കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഷിംജുവിന്റെ സഹോദരി ഷിംന വിവാഹ ശേഷം ഭര്‍തൃവീട്ടിലാണ്. അപ്പുക്കുട്ടി ഈ സമയത്ത് ഷിംനയുടെ വീട്ടിലായിരുന്നു. 2018ല്‍ അഗ്നിരക്ഷാ സേനയില്‍ ജോലിയില്‍ പ്രവേശിച്ച ഷിംജുവിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷത്തോളമായി മുക്കം അഗ്നിരക്ഷാ നിലയത്തില്‍ ജോലി ചെയ്തു വരികയാണ്. ശാന്ത അസുഖബാധിതയായിരുന്നു എന്ന് സൂചനയുണ്ട്. കുന്നമംഗലം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...