Friday, March 29, 2024 5:05 am

ക്രിസ്തുമസ് ആഘോഷത്തിന് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ പടക്ക വിപണി സജീവം

For full experience, Download our mobile application:
Get it on Google Play

പന്തളം : ക്രിസ്തുമസ് ആഘോഷത്തിന് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ പടക്ക വിപണി സജീവമായി. ശബ്ദത്തെക്കാൾ വർണ്ണവിസ്മയം തീർക്കുന്ന വ്യത്യസ്ത ഇനം പടക്കങ്ങളാണ് വിപണിയിലേറെ. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് പടക്കങ്ങൾ മുതൽ എക്കാലത്തും ആവശ്യക്കാരുള്ള ഓലപ്പടക്കം വരെ വിപണിയില്‍ സുലഭമാണ്. ഹെലികോപ്റ്റർ പോലെ പറന്ന് പൊങ്ങുന്ന ചക്രം, വിസിലടിക്കുന്ന റോക്കറ്റ്, വിസിലടിച്ച് കറങ്ങുന്ന നിലച്ചക്രം, ശബ്ദത്തോടെ പൊങ്ങുന്ന മേശപൂ, കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഗോൾഡൻ ഡക്ക്, പോഗോ, പോപ്പപ്പ്, ഇന്ത്യൻ ഡിലൈറ്റ്, ഡ്രോൺ, ഗൺ, ആംഗ്രി ബേഡ്സ് തുടങ്ങി വിവിധയിനം പടക്കങ്ങളാണ് വിപണിയില്‍ ഒരുക്കിയിട്ടുള്ളത്. 20 രൂപ മുതൽ 12,000 രൂപ വരെ വിലമതിക്കുന്ന പടക്കങ്ങള്‍ വിപണിയിൽ ലഭ്യമാണ്.

Lok Sabha Elections 2024 - Kerala

500 രൂപ മുതൽ 1700 രൂപ നിരക്കിലുള്ള പടക്ക കിറ്റുകളും ലഭ്യമാണ്. 20 രൂപ മുതൽ കളർ ഷോട്ടുകൾ ഉതിർക്കുന്ന പടക്കങ്ങളും ഉണ്ട്. പഴയ ഐറ്റങ്ങളായ കമ്പിത്തിരി, മത്താപ്, കുടച്ചക്രം, പമ്പരം എന്നിവ പുതുമയോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. സാദാ കമ്പിത്തിരികൾക്ക് പുറമേ വിവിധ വർണ്ണങ്ങളിൽ തീപ്പൊരി ചിതറുന്നതും പലവിധ പൂക്കൾ വിരിയുന്ന കമ്പിത്തിരികളുമുണ്ട്. 300 രൂപ വരെയാണ് ഇതിന്റെ വില.

പല വിധത്തിലുള്ള കുടച്ചക്രവും വിപണിയിലുണ്ട്. കൂടാതെ 15 തരത്തിലുള്ള പാളി പടക്കവും ലഭ്യമാണ്. ഒരു തിരി കൊളുത്തിയാൽ ഉയരത്തില്‍ എത്തി നിരനിരയായി 5 മിനിറ്റ് ദൈർഘ്യത്തിൽ പൊട്ടുന്ന ഫാൻസി ഐറ്റം സെറ്റ് പടക്കവും വിപണിയിൽ ആകർഷകമാണ്. ശബ്ദക്കുറവും സമയ ദൈർഘ്യവും നിറ വൈവിധ്യം ഏറെയുള്ള പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് വ്യാപാരികൾ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചി മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്താൻ ഒരുങ്ങുന്നു

0
കൊച്ചി: കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ്...

അരവിന്ദ് കെജ്‌രിവാൾ മുതൽ പിണറായി വിജയന്റെ മകൾ വീണ വരെ ഇ.ഡി യുടെ അന്വേഷണ...

0
കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ കേരള മുഖ്യമന്ത്രി പിണറായി...

അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വൻ അപകടം ; രണ്ടുപേര്‍ മരിച്ചു

0
അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ച് രണ്ട് പേര്‍...

സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎ മുക്താർ അൻസാരി അന്തരിച്ചു

0
ഡൽഹി: സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു....