സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ വൈകിട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. ജൂൺ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ പ്രവേശനം തേടാം. ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ പരിശോധിച്ച് അലോട്ട്‌മെന്റ് നിലയറിയാം. ബന്ധപ്പെട്ട ബോർഡിൽ നിന്നു യോഗ്യതാ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ ഡിജിലോക്കർ അല്ലെങ്കിൽ ഔദ്യോഗിക വെബ് സൈറ്റിൽനിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്വീകരിക്കും. പിന്നീട് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതൽ, സ്വഭാവസർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റുകളാണുള്ളത്. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂർത്തിയായശേഷം ജൂൺ 10-ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്ട്മെന്റും. 18-ന് ക്ലാസ് തുടങ്ങും. പിന്നീട് സപ്ലിമെന്ററി അലോട്‌മെന്റിനായി പുതിയഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം. ജൂൺ 28 മുതൽ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്‌മെന്റ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...