കൊച്ചി : കേരളത്തില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷനില്‍ കഴിഞ്ഞിരുന്ന 69 കാരനായ ചുളളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും മൃതദേഹം സംസ്കരിക്കുകയെന്ന് മന്ത്രി വി. എസ് സുനില്‍ കുമാർ പറഞ്ഞു.
ഈ മാസം 16 നാണ് ഇദ്ദേഹം ദുബായില്‍ നിന്നെത്തിയത്. നാട്ടില്‍ എത്തിയ ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ കുടുംബങ്ങളെയും നിരീക്ഷണത്തിലാക്കി. കൂടാതെ ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. ഇയാളുടെ കൂടെ ചികിത്സയിലുണ്ടായിരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.