സംസ്ഥാന വയോജന കമ്മീഷന്‍ ജില്ലയിലെ ആദ്യത്തെ യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാര്‍ സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ചതിനു ശേഷമുള്ള പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വയോജന രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്മീഷന്റെ അടിയന്തിര ശ്രദ്ധയുണ്ടാകുമെന്നും വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 60 വയസുകഴിഞ്ഞ മുതിര്‍ന്നവരുടെ സേവനം സമൂഹത്തില്‍ ഉപയോഗപ്പെടുത്തുമെന്നും സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സോമപ്രസാദ് പറഞ്ഞു. വയോജന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന്‍ അടിയന്തിര പ്രധാന്യത്തോടെയും ജാഗ്രതയോടെയും ഇടപ്പെടുന്നതാണെന്നും വയോജന കമ്മീഷന്‍ മെമ്പര്‍ കെ എന്‍ കെ നമ്പൂതിരിയും അറിയിച്ചു.

പരിപാടിയില്‍ പങ്കെടുത്ത വയോജന രംഗത്തെ സംഘടനാ നേതാക്കള്‍, ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവരുമായി കമ്മീഷന്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തി. സംസ്ഥാന വയോജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സോമപ്രസാദ്, കമ്മീഷന്‍ മെമ്പര്‍ കെ എന്‍ കെ നമ്പൂതിരി, കമ്മീഷന്‍ രജിസ്ട്രാര്‍ സ്മിത സാം, സീനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, ഒസിബി കൗണ്‍സിലേഴ്‌സ്, മെയിന്റനന്‍സ് ട്രിബ്യൂണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...