സ്വപ്‌ന വാഹനങ്ങളില്‍ ആദ്യത്തേത് ; റേഞ്ച് റോവല്‍ സ്‌പോട്ട് ബ്ലാക്ക് എഡിഷന്‍ സ്വന്തമാക്കി നൈല ഉഷ

For full experience, Download our mobile application:
Get it on Google Play

മികച്ച നടി, അവതാരക, റേഡിയോ ജോക്കി തുടങ്ങി കൈവെച്ച മേഖലയിൽ എല്ലാം ഏറ്റവും മികച്ചതിൽ കുറഞ്ഞതൊന്നും നൽകിയിട്ടില്ലാത്ത താരമാണ് നൈല ഉഷ. താൻ സ്വന്തമാക്കാൻ ആഗ്രഹിച്ച വാഹനങ്ങളുടെ പട്ടികയിൽ ആദ്യത്തെ വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് താരം. റേഞ്ച് റോവർ സ്പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷനാണ് നൈല ഉഷയുടെ ഗ്യാരേജിൽ പുതുതായി എത്തിയിട്ടുള്ള ആഡംബര വാഹനം.

ഇഷ്ടനിറത്തിലുള്ള തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. മനോഹരമായ റേഞ്ച് റോവർ സ്പോട്ട് എച്ച്.എസ്.ഇ. ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി. ഈ സുന്ദര നിമിഷത്തിലേക്ക് എന്നെ എത്തിച്ച എല്ലാവർക്കും നന്ദി, ശ്രദ്ധയുള്ള ഡ്രൈവർ ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നു എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ വാഹനത്തിന്റെ വിശേഷം പങ്കുവെച്ചിട്ടുള്ളത്.

ഔഡി എ 7 എന്ന ആഡംബര വാഹനമായിരുന്നു നൈല മുമ്പ് ഉപയോഗിച്ചിരുന്നത്. മകനൊപ്പം എത്തിയാണ് താരം ഈ വാഹനം സ്വന്തമാക്കിയിട്ടുള്ളത്. 2.0 ലിറ്റർ, 3.0 ലിറ്റർ, 5.0 ലിറ്റർ വി8 എന്നീ എൻജിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ ബ്ലാക്ക് സ്പോട്ട് ദുബായിയിലെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ ഏത് എൻജിൻ ഓപ്ഷനിലുള്ള വാഹനമാണം താരം സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...