കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ‘ഭൂ​മി​മ​ല​യാ​ളം 2021’ ആ​ഘോ​ഷി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ബൂ​ദ​ബി : കേ​ര​ള സോ​ഷ്യ​ല്‍ സെന്‍റ​റി​​​ന്‍റെ​യും മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​റു​പ​ത്ത​ഞ്ചാ​മ​ത് കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ‘ഭൂ​മി​മ​ല​യാ​ളം 2021’ എ​ന്ന പേ​രി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍സ​ല​റും ഗാ​ന​ര​ച​യി​താ​വു​മാ​യ കെ.ജ​യ​കു​മാ​ര്‍ ഐ.​എ.​എ​സ് ഓ​ണ്‍ലൈ​ന്‍ വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. കേ​ര​ള സോ​ഷ്യ​ല്‍ സെന്‍റ​ര്‍ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ലാ​യി​ന മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്​​ട​ര്‍ സു​ജ സൂ​സ​ന്‍ ജോ​ര്‍​ജ്​ മു​ഖ്യാ​തി​ഥി​യാ​യി.

മ​ല​യാ​ളം മി​ഷ​ന്‍ യു.​എ.​ഇ കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​എ​ല്‍ ഗോ​പി, ലോ​ക കേ​ര​ള​സ​ഭാം​ഗം എ.​കെ ബീ​രാ​ന്‍കു​ട്ടി, ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ന്‍​ഡ്​​ ക​ള്‍ച​റ​ല്‍ സെന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ജോ അം​ബൂ​ക്ക​ന്‍, അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍​റ്​ സ​ലിം ചി​റ​ക്ക​ല്‍, ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെന്‍റ​ര്‍ എ​ജു​ക്കേ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി ഷ​ബീ​ര്‍ അ​ള്ളാം​കു​ളം എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍ന്നു. അ​നു​ശോ​ച​ന പ്ര​മേ​യം മ​ല​യാ​ളം മി​ഷ​ന്‍ അ​ബൂ​ദ​ബി ജോ. ക​ണ്‍വീ​ന​ര്‍ ജി​നി സു​ജി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

എം.​ടി വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ര​ചി​ച്ച ഭാ​ഷാ​പ്ര​തി​ജ്ഞ മ​ല​യാ​ളം മി​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​നി അ​ഞ്ജ​ലി വേ​ത്തൂ​ര്‍ സ​ദ​സ്സി​ന്​ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ധ്യാ​പ​ന പാ​ത​യി​ല്‍ മൂ​ന്നു​വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കി​യ മ​ല​യാ​ളം മി​ഷ​ന്‍ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ന്‍ അ​ധ്യാ​പി​ക സം​ഗീ​ത ഗോ​പ​കു​മാ​ര്‍ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...