തലശേരിയിൽ ആറ് വയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തലശേരിയിൽ കാറില്‍ ചാരിനിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി മഹമൂദിനെയാണ് തലശേരി പോലീസ് അറസ്റ്റു ചെയ്‍തത്. വ്യാഴാഴ്ച്ച രാത്രി കുട്ടിയെ മുഹമ്മദ് ഷിഹാദ് ചവിട്ടുന്നതിന് തൊട്ടു മുൻപ് വഴിയാത്രക്കാരനായ മഹമൂദ് കുഞ്ഞിന്‍റെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്.

കാറിന്‍റെ വാതിലിനോട് ചേർന്ന് നിൽക്കുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുന്നതും പിന്നീട് അവിടുന്ന് മാറ്റി നിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. താൻ കുട്ടിയെ അവിടെ നിന്ന് മാറ്റുകയായിരുന്നുവെന്നും ഭിക്ഷ ചോദിച്ചപ്പോൾ പൈസ കൊടുത്തുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടിയും പോലീസിന് മൊഴി നൽകി. ഇതോടെ രാവിലെ കസ്റ്റഡിയിലെടുത്തയാളെ പോലീസ് പിന്നീട് വിട്ടയച്ചു. എന്നാൽ തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...