Thursday, May 9, 2024 7:54 am

പാച്ചുവും അത്ഭുതവിളക്കും സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നിൻ കൂടെ ‍ഞാനില്ലയോ…’ എന്ന മനോഹരമായ ഗാനമാണ് യൂട്യൂബിലെത്തിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദക ഹൃദയങ്ങളിൽ കയറുന്ന ഇമ്പമാർന്ന ഈണത്തോടെയുള്ളതാണ് ഗാനം. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ഗൗതം ഭരദ്വാജും ചിന്മയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നി‍ർവ്വഹിക്കുന്ന ‘പാച്ചുവും അത്ഭുതവിളക്കും’.

കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും കൗതുകം ജനിപ്പിക്കുന്ന ചലനങ്ങളുമായി ഫഹദ് ആണ് ഗാനരംഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. നടി അഞ്ജന ജയപ്രകാശും ഫഹദിനോടൊപ്പം ഗാനരംഗങ്ങളിലുണ്ട്. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളത്തിലെ സീനിയേഴ്സായ ഇന്നസെന്‍റിനും മുകേഷിനും ഇന്ദ്രൻസിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ആവോളമുണ്ടാകുമെന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്. സിനിമയുടേതായിറങ്ങിയ ടീസർ അടുത്തിടെ വലിയ ച‍ർച്ചയായിരുന്നതാണ്.

സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ അഖില്‍ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്‍തിട്ടുണ്ട്. ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്.

കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റിയാലിറ്റി ഷോയില്‍ അവസരം വാഗ്ദാനംചെയ്തു ; ട്രംപിനെതിരേ വിശദമായ മൊഴിനല്‍കി സ്റ്റോമി

0
ന്യൂയോര്‍ക്ക്: യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി...

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു ; കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

0
കണ്ണൂര്‍: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന്...

അരിക്കൊമ്പൻ സമിതി ശുപാർശ ജനജീവിതത്തിനും ടൂറിസം മേഖലക്കും ദോഷകരമായതെന്ന് ആക്ഷേപം

0
ഇടുക്കി: അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ മൂന്നാർ,...

പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് അപകടം ; ഏ​ഴു പേ​രെ ര​ക്ഷ​പെ​ടു​ത്തി, ര​ണ്ട് പേ​രെ കാ​ണാ​താ​യി

0
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി. ഏ​ഴു...