ബിയര്‍ കുപ്പി കൊണ്ട് അടിച്ചു ; തൃശ്ശൂരില്‍ 17കാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

വരന്തരപ്പിള്ളി: തൃശ്ശൂരില്‍ 17കാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. വ്യാജ പോക്സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ടാണ് 17കാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനെയാണ് മര്‍ദ്ദിച്ചത്. അപരിചിതയായ സ്ത്രീക്കെതിരെ പോക്സോ കേസ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. 17കാരെ ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയും കണ്ണില്‍ കുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ വരന്തരപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ 8 മുതല്‍ രാത്രി എട്ട് മണി വരെ തുടര്‍ച്ചയായി ആക്രമിച്ചു, നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ചു. തലയ്ക്ക് പിന്നില്‍ ബിയര്‍ കുപ്പി കൊണ്ട് അടിക്കാന്‍ ഓങ്ങിയാണ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിപ്പിച്ചത്. തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ചാണ് ഗുണ്ടാസംഘത്തിന് അടുത്ത് എത്തിച്ചത്. പുറത്ത് പറഞ്ഞാല്‍ തന്നെയും അമ്മയെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു. നിരഞ്ജനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...