Monday, March 4, 2024 4:11 pm

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ; ചിറ്റേടത്ത് ശങ്കുപ്പിള്ളയെ സര്‍ക്കാര്‍ അവഗണിച്ചു : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ സത്യാഗ്രഹ രക്തസാക്ഷിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ചിറ്റേടത്ത് ശങ്കുപ്പിള്ളയെ അനുസ്മരിക്കാതെ അദ്ദേഹത്തെ അവഗണിച്ച നടപടി അപലപനീയമാണെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ 136-ാമത് ജന്മദിനാചരണ പരിപാടികള്‍ ഡി.സി.സി യുടെ നേതൃത്വത്തില്‍ കോഴഞ്ചേരി ചിറ്റേടത്ത് തറവാട്ടിലെ സ്മൃതി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

കേരള നവോത്ഥാനത്തിന് നാന്ദി കുറിച്ച വൈക്കം സത്യാഗ്രഹ മുന്നണി പോരാളിയും ഗാന്ധി ശിഷ്യനുമായിരുന്ന ചിറ്റേടത്ത് ശങ്കുപ്പിള്ള സത്യാഗ്രഹ സമരത്തിലെ ആദ്യ രക്തസാക്ഷിയായിരുന്നു. വൈക്കം സത്യാഗ്രഹത്തില്‍ നേതൃപരമായ പങ്കുവഹിച്ചതിന്‍റെ പേരില്‍ സവര്‍ണ്ണ മേധാവികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി രക്തസാക്ഷിത്വം വരിച്ച ചിറ്റേടത്ത് ശങ്കുപ്പിള്ളയെ ചരിത്രം പോലും വിസ്മരിച്ചതായി എം.പി പറഞ്ഞു. ചിറ്റേടത്ത് ശങ്കുപ്പിള്ളിയുടെ ജീവചരിത്രവും വൈക്കം സത്യാഗ്രഹത്തിലും സ്വാതന്ത്ര്യ സമരത്തിലും അദ്ദേഹം വഹിച്ച പങ്കും സ്കൂള്‍, കോളേജ് തലങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യ വിഷയമാക്കുവാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു.

ചിറ്റേടത്ത് ശങ്കുപ്പിള്ള രക്തസാക്ഷി സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്കുശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജെറി മാത്യു സാം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോമോന്‍ പുതുപ്പറമ്പില്‍, ലീബാ ബിജി, ഉമ്മന്‍ മാത്യു, വേണു കുറുന്തോട്ടിക്കല്‍, ജോബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍

0
കോഴിക്കോട്: കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍...

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തുണ്ട് ; ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

0
കോഴിക്കോട് : കൂരാച്ചുണ്ടിൽ കാട്ടുപോത്ത് നാട്ടിൽ ഇറങ്ങിയതിനെ തുടർന്ന് ടൂറിസം...

കാട്ടാന ആക്രമണത്തിൽ മരണം ; മൃതദേഹം പിടിച്ചെടുത്ത് പോലീസ് , ആശുപത്രിയിലേക്ക് മാറ്റി

0
കൊച്ചി: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ...

തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണി, ഭക്ഷണം നൽകുന്നവർ ശ്രദ്ധിക്കണം ; ഡൽഹി ഹൈക്കോടതി

0
ഡൽഹി : തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണെന്ന് ഡൽഹി ഹൈക്കോടതി. നായ്ക്കൾക്ക്...