ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ശ്രീഹരിക്കോട്ട: ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം ഇന്ന് രാവിലെ എട്ടുമണിക്ക് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് വിക്ഷേപിക്കുന്ന പേടകം ബംഗാൾ ഉൾക്കടലിൽ ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്. പേടകം വിക്ഷേപിച്ച് ഒൻപതാമത്തെ മിനിറ്റിലാണ് സമുദ്രോപരിതലത്തിൽ എത്തുക. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം, ടെസ്റ്റ് വെഹിക്കിൾ അ ബോർട്ട് മിഷൻ ഇന്ന് രാവിലെ 8 മണിക്ക് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് പരീക്ഷണ വാഹനം ഉയർന്നുപൊങ്ങി. 62-ാമത്തെ സെക്കൻഡിൽ 11.9 കിലോമീറ്റർ ദൂരത്തിൽ വച്ച് ടെസ്റ്റ് വെഹിക്കിൾ എസ്കേപ്പ് സിസ്റ്റവുമായി വേർപെടും.

പിന്നീട് 30 സെക്കൻഡ് കൊണ്ട് അഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്കേപ്പ് സിസ്റ്റം വേർപ്പെടുത്തും. ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ടെസ്റ്റ് വെഹിക്കൽ പതിക്കും. ക്രൂ എസ്കേപ്പ് സിസ്റ്റം 14 കിലോമീറ്റർ അകലെയും നിർണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...