തൃശൂർ പൂരത്തിന്​ ഇന്ന്​ കൊടിയേറും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ പൂരത്തിന്​ ബുധനാഴ്ച കൊടിയേറും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്​, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട്​ ഘടക ക്ഷേത്രങ്ങളിലും രാവിലെ മുതൽ രാത്രി വരെ വിവിധ സമയങ്ങളിലാണ്​ ആചാര പ്രകാരം കൊടിയേറ്റം നടക്കുക. കൊടിയേറ്റം മുതലുള്ള ദിവസങ്ങളിൽ പങ്കാളി ക്ഷേത്രങ്ങളിൽ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കും. ലാലൂർ, നെയ്തലക്കാവ്​, അയ്യന്തോൾ, ചൂരക്കാട്ടുകര, ​ചെമ്പുക്കാവ്​, പൂക്കാട്ടിക്കര കാരമുക്ക്​, കണിമംഗലം, പനമുക്കുംപിള്ളി എന്നിവയാണ്​ ഘടക ക്ഷേത്രങ്ങൾ.

ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ്​ ആദ്യം കൊടിയേറ്റം​. മേയ്​ അഞ്ചിന്​ ഉച്ചക്ക് മുമ്പ്​ നെയ്തലക്കാവ്​ ഭഗവതിയുടെ തിടമ്പുമായി വരുന്ന ആന വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരവാതിൽ തുറന്നിടുന്നതോടെ പൂരത്തിന്‍റെ ചടങ്ങുകൾ ആരംഭിക്കും. പൂരം നാളായ ആറിന്​ രാവിലെ നേര​ത്തേ കണിമംഗലം ശാസ്താവാണ്​ വടക്കുംനാഥനെ വണങ്ങാൻ ആദ്യം എത്തുക. ഏഴിന്​ ഉച്ചയോടെ വടക്കുംനാഥന്‍റെ ശ്രീമൂല സ്ഥാനത്ത്​ പാറമേക്കാവ്​, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലുന്നതോടെയാണ്​ പൂരം അവസാനിക്കുന്നത്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...