വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ താലൂക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി നേതൃത്വം നല്‍കി. സക്കറിയ ബസാര്‍, വഴിച്ചേരി മാര്‍ക്കറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍ എന്നിവിടങ്ങളിലെ 14 ചില്ലറ- മൊത്ത- പലചരക്ക് സ്ഥാപനങ്ങളിലും ഒമ്പത് പച്ചക്കറി കടകള്‍, ഹോട്ടല്‍, ബേക്കറി, ഫ്രൂട്ട്സ് സ്റ്റാള്‍, രണ്ട് മത്സ്യ മാര്‍ക്കറ്റുകള്‍, ഒരു ചിക്കന്‍ സ്റ്റാള്‍, ഒരു ബീഫ് സ്റ്റാള്‍ എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.

വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും എഫ്.എസ്.എസ്.എ. ലൈസന്‍സ് പുതുക്കാത്തതിനും അളവ് തൂക്ക മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. ഗുരുതര ക്രമക്കേടുകള്‍ക്ക് പിഴയീടാക്കും. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി അസിറ്റന്റ് കണ്‍ട്രോളര്‍ കെ.ജി. സുരേഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ അസിറ്റന്റ് ബിജേഷ് കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ചിത്ര മേരി തോമസ്, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ വി. സുരേഷ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍. ബിജില കുമാരി, സിനിജ, ആര്‍. അമ്പിളി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...