മുംബൈ: സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് 14കാരിയെ പീഡിപ്പിച്ച് 22കാരൻ. സമൂഹമാധ്യമങ്ങളിൽ പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നത് 14കാരിയുടെ പെൺസുഹൃത്ത്. മഹാരാഷ്ട്രയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മാഥേരാനിൽ വച്ചായിരുന്നു 14 കാരി പീഡിപ്പിക്കപ്പെട്ടത്. ഘാട്കോപർ സ്വദേശിയായ യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. 14കാരിയുടെ സഹപാഠിയും ഈ പെൺകുട്ടിയുടെ 22കാരനായ യുവ സുഹൃത്തും ചേർന്നാണ് പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. പെൺസുഹൃത്തിനോടും സുഹൃത്തിന്റെ 22കാരനായ യുവ സുഹൃത്തിനും ഒപ്പമാണ് പെൺകുട്ടി മാഥേരാനിൽ എത്തിയത്. ഘാട്കോപറിൽ നിന്നുള്ള ഒരു യുവാവ് ഇടയ്ക്ക് ഇവർക്കൊപ്പം കൂടുകയായിരുന്നു.
ഇയാളാണ് 14കാരിയെ പീഡിപ്പിച്ചത്. 14കാരിയുടെ സുഹൃത്തും 22കാരനായ സുഹൃത്തും ചേർന്ന് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഈ വീഡിയോ പിന്നീട് ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട് ബന്ധുക്കളിലൊരാൾ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പീഡന വിവരം പുറത്ത് വരുന്നത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ 22കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പേർ ഒളിവിലാണ്.