സീതത്തോട് : കുട്ടി കൊമ്പനെ കാടു കടത്താന്‍ തീരുമാനിച്ച് വനം വകുപ്പ്. ശല്യം അസഹനീയമായതോടെയാണ് നടപടി. അള്ളുങ്കൽ വനത്തിൽ നിന്ന് കക്കാട്ടാറ് നീന്തി കടന്ന് ജനവാസ മേഖലയിൽ പതിവായി ആന എത്താറുണ്ട്. മൂന്നാഴ്ച മുൻപാണ് അള്ളുങ്കൽ ഇ.ഡി.സി.എൽ ജല വൈദ്യുത പദ്ധതിക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ കാട്ടാനയെ ആദ്യമായി കാണുന്നത്. തോട്ടത്തിലെ വാഴയും കൈതയുമായിരുന്നു ഭക്ഷണം. തോട്ടത്തിലെ തീറ്റ കുറഞ്ഞതോടെ സമീപ കൃഷി സ്ഥലങ്ങളിലേക്ക് ആന താവളം മാറ്റി. ദിവസവും വൈകുന്നേരം എത്തുന്ന കാട്ടാന പിറ്റേ ദിവസം നേരം പുലർന്ന ശേഷമാണ് മടങ്ങാറ്. ആളുകളുടെ സാന്നിധ്യം വളരെ അടുത്ത് എത്തിയാൽ പോലും ആന ശാന്തനാണ്.
സീതത്തോട് – ചിറ്റാർ റോഡിനോട് ചേര്‍ന്ന് കഴിഞ്ഞ രാത്രി ഇറങ്ങിയ ആന ഒട്ടേറെപ്പേരുടെ കൃഷികൾ നശിപ്പിച്ചു. അത്തിക്കയം സ്വദേശി മത്തായിക്കുട്ടിയുടെ ഉടമസ്ഥതയിൽ നിലവിലുള്ള പഴയ എ.വി.ടി തോട്ടം മാനേജരുടെ ബംഗ്ലാവിന്റെ മുറ്റത്തെ വാഴകൾ എല്ലാം തിന്ന ശേഷം വന്ന വഴിയിലൂടെ തന്നെ ആന ആറിന്റെ തീരത്തെ റബർ തോട്ടത്തിൽ എത്തി. ഊരാൻപാറയിൽ സ്വകാര്യ വക്തിയുടെ റബർ തോട്ടത്തിലെ മുള്ളുവേലി തകര്‍ത്ത് സീതത്തോട്–ചിറ്റാർ റോഡിൽ കയറിയിരുന്നു.
ചിറ്റാർ കമ്പി പാലത്തിന് സമീപത്ത് കൂടി റബർ തോട്ടം വഴി കഴിഞ്ഞ രാത്രി ചിറ്റാർ തോട്ടം സ്കൂളിന് 200 മീറ്ററിന് അടുത്ത് ആന എത്തി. ഇതേ തുടര്‍ന്ന് വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി രതീഷ് , ചിറ്റാർ ഡപ്യൂട്ടി റേഞ്ചർ ഷിജു എസ്.വി നായർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ അള്ളുങ്കൽ ഇഡിസിഎൽ ജല വൈദ്യുത പദ്ധതിക്കു സമീപത്തെ ആനത്താരയില്‍ ആനയെ തുരത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ആനയുടെ സാന്നിധ്യം യഥാസമയം അറിയിക്കാൻ ജാഗ്രത സമിതി രൂപീകരിച്ചു. സമിതിയുടെ പേരിൽ വാട്സാപ് കൂട്ടായ്മയും ആരംഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033