കോന്നി ഇരുപതേക്കറില്‍ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ ദിവസം പുലി വളര്‍ത്തുനായയെ പിടിച്ച പയ്യനാമണ്‍ ഇരുപതേക്കറില്‍ വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഞള്ളൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി നൗഷാദിന്റെ  നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ക്യാമറ സ്ഥാപിച്ചത്. മൂന്നു ക്യാമറകള്‍ ആണ് പ്രദേശത്ത് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്‌. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പ്രദേശവാസികളുടെ കണ്‍മുന്നിലൂടെയാണ് വളര്‍ത്തു നായയെ പിടികൂടിയ ശേഷം വനത്തിലേക്ക് മറഞ്ഞത്. മുരളി ഭവനത്തില്‍ മോഹനന്റെ നായയെ ആണ് പുലി പിടിച്ചത്. ഇരുപതേക്കര്‍, തവളപ്പാറ പ്രദേശങ്ങളില്‍ വനം വകുപ്പ് വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് വേലികള്‍ സ്ഥാപിച്ചിരുന്നു എങ്കിലും ഇതില്‍ പലതും നശിച്ചു പോയിരിക്കുകയാണ്.

പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി ടാപ്പിംഗ് തൊഴിലാളികള്‍ അറിയിച്ചിരുന്നുവെങ്കിലും വനപാലകര്‍ ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഇതിനു ശേഷമാണ് ഇപ്പോള്‍ ആളുകളുടെ മുന്നില്‍ നിന്ന് തന്നെ പുലി വളര്‍ത്തു നായയെ പിടിച്ചത്. കേന്ദ്രീയ വിദ്യാലയം അടക്കം ഇതിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഭീതിയിലാണ് നാട്ടുകാര്‍. പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്ക് പോകുന്ന ആളുകള്‍ ജോലിക്ക് പോകുന്നത് പോലും ഭയന്നാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും പുലിക്കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...