കോന്നി : നാട്ടിലിറങ്ങി ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പ് സംസ്ഥാനത്ത് താത്കാലിക സംവിധാനങ്ങൾ ഒരുക്കുമ്പോൾ കോന്നി ആനത്താവളത്തിലെ വർഷങ്ങളുടെ പാരമ്പര്യമുള്ള ആനക്കൂട് നോക്കുകുത്തിയാകുന്നു. ഇടുക്കിയിൽ നാട്ടിൽ ഇറങ്ങി ഭീതി പരത്തുന്ന അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്ന സാഹചര്യത്തിൽ ഈ ആനയെ കോന്നി ആനക്കൂട്ടിൽ എത്തിക്കുവാൻ കോന്നി എം എൽ എ അഡ്വ കെ യു ജെനീഷ് കുമാർ വനം വകുപ്പിന് നിർദേശം നല്കിയതിനെ തുടർന്ന് ഇത് സംബന്ധിച്ച് വനം വകുപ്പ് അധികൃതർ കോന്നി ഡി എഫ് ഓ യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആന കൂടിന് മതിയായ ഫിറ്റ്നസ് ഇല്ല എന്നാണ് കോന്നി ഡി എഫ് ഓ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്.
വർഷങ്ങൾ പഴക്കമുള്ള ആനകൂടാണ് കോന്നിയിലേത്. ബ്രിട്ടീഷ് ഭരണ കാലത്താണ് ആന കൂട് നിർമ്മിച്ചത്. എന്നാൽ ശരിയായ സമയങ്ങളിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നു എങ്കിൽ കോന്നി ആന കൂട്ടിൽ ആനകളെ മെരുക്കുവാൻ വനം വകുപ്പിന് കഴിയുമായിരുന്നു. ഇതിനാൽ തടി ഉപയോഗിച്ച് താത്കാലിക സൗകര്യം ഒരുക്കിയാണ് വനം വകുപ്പ് ആനയെ മെരുക്കുവാൻ സംസ്ഥാനത്ത് കൂട് നിർമ്മിക്കുന്നത്. ഈ തരത്തിൽ ലക്ഷ കണക്കിന് രൂപയാണ് വനം വകുപ്പിന് ചിലവാകുന്ന പണം.
1942 ലാണ് കോന്നി ആന കൂട് സ്ഥാപിച്ചത്.കമ്പക തടി ഉപയോഗിച്ചാണ് ആന കൂട് നിർമ്മിച്ചിരിക്കുന്നത്. 12.65 മീറ്റർ നീളവും 8.60 മീറ്റർ വീതിയും ഏഴു മീറ്റർ ഉയരവും ഉണ്ട് ആനക്കൂടിന്. ഒരേ സമയം ആറ് ആനകളെ ചട്ടം പഠിപ്പിക്കുവാൻ ശേഷിയുണ്ട് കോന്നി ആന കൂടിന്. 1810 ലാണ് കോന്നിയിൽ ആന പിടുത്തം ആരംഭിച്ചത്. മുണ്ടോൻമൂഴി,മണ്ണാറ പാറ,തുറ എന്നിവടങ്ങളിൽ നിന്നുമാണ് കോന്നിയിൽ ആനകളെ പിടികൂടിയിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————–































