തണ്ണിത്തോട് – ചിറ്റാര്‍ റോഡില്‍ നീലിപിലാവ് ഭാഗത്തെ കാടുകള്‍ വാഹന യാത്രക്കാരുടെ കാഴ്ചമറയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് – ചിറ്റാര്‍ റോഡില്‍ നീലിപിലാവ് ഭാഗത്ത് റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. സീതത്തോട്, ചിറ്റാര്‍, ആങ്ങമൂഴി, ശബരിമല ഭാഗങ്ങളിലേക്ക് ഉള്‍പ്പടെ ജില്ലയുടെ മലയോര ഹൈവേ കടന്നുപോകുന്ന റോഡിലാണ് വന ഭാഗത്തെ കാടുകള്‍ കാഴ്ച മറയ്ക്കുന്നത്. മഴ തുടങ്ങിയതോടെ തണ്ണിത്തോട് – ചിറ്റാര്‍ റോഡില്‍ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യം പതിവാണ്. റോഡില്‍ വളവുകളില്‍ വന്യമൃഗങ്ങള്‍ നിന്നാല്‍ റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ കാരണം ഇവയെ വാഹനയാത്രക്കാര്‍ ശ്രദ്ധിക്കാതെ വരികയും അപകടം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇതിന് സമീപത്തെ നെടുംതാര എന്ന വനഭാഗത്ത് കൂടിയാണ് കാട്ടാനകള്‍ പതിവായി റോഡ്‌ മുറിച്ചു കടക്കുന്ന ആനത്താരയുള്ളത്.

വനമേഖലയില്‍ കൂടി കടന്നു പോകുന്ന റോഡായതിനാല്‍ വനം വകുപ്പിനാണ്  കാടുകള്‍ നീക്കം ചെയ്യേണ്ട ചുമതല. മാത്രമല്ല ഭൂഗര്‍ഭ കേബിളുകള്‍ വഴിയാണ് വൈദ്യുതി കടന്നുപോകുന്നത് എന്നതിനാല്‍ തന്നെ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. കാട്ടാനയും കാട്ടുപോത്തും വന ഭാഗത്ത് ഇന്‍റര്‍ലോക്ക് പാകിയ റോഡില്‍ കൂടിയാണ് പലപ്പോഴും സഞ്ചരിക്കുന്നത്. പുലിയുടെ സാന്നിധ്യവും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ശബരിമല മണ്ഡല കാലത്ത് മലയോര മേഖലയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പാതയെന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. റോഡ്‌ വശങ്ങളിലെ കാടുകള്‍ നീക്കം ചെയ്ത് വാഹന യാത്ര സുഗമമാക്കുവാന്‍ ബന്ധപ്പെട്ടവരുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...