ഇലന്തൂർ ശ്രീ ചിത്തിരവിലാസം മാർക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ ശ്രീ ചിത്തിരവിലാസം മാർക്കറ്റിൽ പുതിയതായി നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും ആദരണീയനായ പത്തനംതിട്ട എം പി. ആൻ്റോ ആൻ്റണി നിർവഹിച്ചു. ഇലന്തൂർ നിവാസികളുടെ വികസന വളർച്ചയ്ക്ക് ഏറെ കരുത്ത് പകരുന്ന ഇലന്തൂർ മാർക്കറ്റിൽ പുതിയതായി പണികഴിപ്പിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൻ്റെ രണ്ടാം നിലയിൽ കമ്മ്യൂണിറ്റി ഹാൾ പണിയുന്നതിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിക്കുമെന്ന് എം.പി ഉറപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ മനോജ് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി മാത്യു, മുൻ വൈസ് പ്രസിഡൻറ് മാരായ പി.എം.ജോൺസൺ, എം.എസ് സിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി അംഗം സാലി ലാലു, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ഇ.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതാ സാദാശിവൻ, തുളസിയമ്മ കെ.ആർ, സുരേഷ് കെ.ജി, ഗ്രേസി ശമൂവൽ, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, എ.ഇ ഷാനാവസ് ഇ, കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജ വിജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാരായ എം.ബി.സത്യൻ, ജെറി മാത്യു സാം, പൊതുപ്രവർത്തകരായ സനില സുനിൽ, വിനോദ് ജി.നായർ, ജോൺസ് യോഹന്നാൻ, കെ.ജി. റെജി, സാമൂഹിക പ്രവർത്തക മഞ്ജു വിനോദ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു. നിർമ്മാണ ഉദ്ഘാടനത്തിന് മുന്നോടിയായി ഇലന്തൂർ സ്‌റ്റേഡിയം ജംഗ്ഷനിൽ നിന്ന് ഇലന്തൂർ മാർക്കറ്റ് ജം ഗഷനിലേക്ക് നടത്തപ്പെട്ട വിളംബര ഘോഷയാത്രയ്ക്ക് എം.പി.ആൻ്റോ ആൻ്റണിക്ക് ഒപ്പം , കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി വർക്കർമാർ, ആശ പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...