തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയിലായി. തൊടുപുഴ വണ്ണപ്പുറം സ്വദേശി യാസിന്‍, കൂട്ടാളി ആദില്‍ എന്നിവരാണ് പിടിയിലായത്. മൂന്ന് മാസത്തിനിടെ യാസിന്റെ അക്കൗണ്ടിലേക്ക് മൂന്ന് കോടിയിലധികം രൂപ എത്തിയതായും കണ്ടെത്തി. സൈബര്‍ പോലീസിന്റെ സഹായത്തോടെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യാസിനും ഇയാളുടെ കൂട്ടാളിയായ ആദിലും വലയിലായത്. തട്ടിയെടുത്ത പണം ചില ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യാസിന്‍, ആദില്‍ എന്നിവരിലേക്ക് എത്തിയത്.

ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് മാത്രം മൂന്ന് കോടി രൂപയോളം എത്തിയിട്ടുണ്ടെന്ന് വ്യക്തമായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയ മ്യൂള്‍ അക്കൗണ്ടുകളാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവര്‍ക്കും തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഹില്‍പാലസ് പോലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...