കോട്ടാങ്ങൽ കരയുടെ ഗണപതിക്കോലം തുള്ളി ഒഴിഞ്ഞു – ഇന്ന് കുളത്തൂർ കരയുടെ അടവി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. കാച്ചിയ തപ്പുമായി നിരവധി കലാകാരന്മാർ അണിനിരന്ന വട്ടമിണക്ക് ഭക്തജനങ്ങളെ വിസ്മയിപ്പിച്ചു. പഞ്ച കോലങ്ങളാണ് കളത്തിൽ എത്തിയത്. നൂറുകണക്കിന് ചൂട്ടുകറ്റകൾ, കാപ്പൊലി എന്നിവയുടെ അകമ്പടിയോടെ എത്തിയ പഞ്ചകോലങ്ങൾ കരക്കാരിൽ ആവേശം വിതറി. ഇന്ന് കുളത്തൂർ കരക്കാരുടെയും നാളെ കോട്ടാങ്ങൽ കരക്കാരുടെയും അടവിയും പള്ളി പാനയും നടക്കും. മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങ് ആണ് പള്ളി പാന. ഭക്തർ വഴിപാട് ആയി കൊണ്ട് വരുന്ന നൂറു കണക്കിന് കരിക്കുകൾ പാന കുറ്റി ഏന്തി എത്തുന്ന പാനധാരി, ആർപ്പു വിളികളുടെ ആരവത്തിൽ അടിച്ചുടക്കുന്നു. പടിഞ്ഞാറെ നടയിൽ പടയണി കളത്തിൽ തയ്യാർ ആക്കുന്ന മര ഉരലിൽ തപ്പു മേളങ്ങളുടെ ശബ്ദലയ വിന്യാസത്തിൽ നടക്കുന്ന പള്ളി പാന പടയണിയിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ്. പടയണിയുടെ 5,6 ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരു കരക്കാരും മത്സര ബുദ്ധിയോടെ ശ്രമിക്കുന്നു.

പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ വൃക്ഷ ലതാതികൾ പിഴുതു എറിഞ്ഞ് ഭദ്രകാളി പ്രകോപിപ്പിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചതിന്റെ സ്മരണാർത്ഥം ആണ് അടവി നടത്തുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും കരക്കാർ കൊണ്ടുവരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്ത് ഉയർത്തി കൃത്രിമ വനം സൃഷിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈ കോർത്തുതുള്ളുന്ന ഉടുമ്പ് നൃത്തം ഭേദവ്യത്യാസം ഇല്ലാത്ത  യോജിപ്പിന്റെ കൂട്ടായ്മയുടെ സന്ദേശം പകർന്നു നൽകുന്നു. ഇന്ന് കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും നാളെ കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...