സിഡ്നി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ. സിഡ്നിയിലെ ബോണ്ടി ബീച്ചിന് സമീപം നടന്ന സംഭവത്തിലാണ് പെട്രോളിയം മന്ത്രി ജിമ്മി മലദീനയെ അറസ്റ്റ് ചെയ്തതെന്ന് ഓസ്ട്രേലിയൻ പോലീസ് അറിയിച്ചു. പ്രകൃതിവാതക പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചർച്ചകളിൽ പങ്കെടുക്കാനാണ് മന്ത്രി ഓസ്ട്രേലിയയിൽ എത്തിയത്. 31കാരിയാണ് പരാതിക്കാരി. ഇവരുടെ മുഖത്ത് നിറയെ പരിക്കുണ്ട്. വാക്കു തർക്കത്തെ തുടർന്ന് മന്ത്രി മർദിച്ചുവെന്നാണ് ഇവർ ആരോപിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ വ്യാഴാഴ്ച സിഡ്നി കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























