എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്ലാവര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ജില്ലാതല പട്ടയമേളയുടെ ഭാഗമായി അടൂര്‍ ഡിവിഷണല്‍ ഓഫീസില്‍ നടന്ന അടൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയവിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയാണ് സര്‍ക്കാരിന്റേത്. ഡിജിറ്റല്‍ സര്‍വേയിലൂടെ ഭൂമിയുടെ കൃത്യമായ അളവ് മനസ്സിലാക്കാം. ഭൂരേഖ കൃത്യവും സുരക്ഷിതവുമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ 60 വയസിനു മുകളിലുള്ള 62 ലക്ഷം പേര്‍ക്ക് 2000 രൂപ പെന്‍ഷന്‍ നല്‍കും. പൊതുജനങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.

അടൂര്‍ വില്ലേജിലെ തടത്തില്‍ കോളനി നിവാസികളായ ഭവാനി, അനിത, ശ്രീവള്ളി, എം മണി, സൗമ്യ, ശാന്ത, രമ, കൊച്ചുകുട്ടന്‍, ശ്യാമള, മനോഹരന്‍, പന്തളം വില്ലേജിലെ സല്‍മ, കുഞ്ഞമ്മ, നസീമ്മ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മഹേഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ഡി സജി, ഡി ശശികുമാര്‍, റീന സാമുവല്‍, പന്തളം കൗണ്‍സിലര്‍ അരുണ്‍കുമാര്‍, തഹസില്‍ദാര്‍ ജോണ്‍ സാം, ആര്‍ ഡി ഒ സീനിയര്‍ സൂപ്രണ്ട് ഷൈനി ബേബി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹരീന്ദ്രനാഥ്, കെ എന്‍ അനില്‍കുമാര്‍, ബിജു ഗോപാല്‍, വില്ലേജ് ഓഫീസര്‍മാരായ മനോജ് കുമാര്‍, രേണു രാമന്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...