ലക്ഷ്യം ജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കൽ ; ‘മേയർ ജനസമക്ഷം’ ജൂൺ 11 മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ‘മേയർ ജനസമക്ഷം’ പരിപാടി സംഘടിപ്പിക്കുന്നു. മേയർ വി.വി രാജേഷിന്‍റെ നേതൃത്വത്തിൽ, ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ജനസമ്പർക്ക പരിപാടി നടത്തുന്നത്. നഗരത്തെ വിവിധ സോണുകളായി തിരിച്ചാണ് അദാലത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 11, 12, 15, 16 തീയതികളിലാണ് ‘മേയർ ജനസമക്ഷം’ നടക്കുക. പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് ബോധിപ്പിക്കാൻ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

പുതിയ ഭരണ സമിതി അധികാരത്തിലെത്തിയപ്പോൾ മുൻ എൽഡിഎഫ് ഭരണ സമിതി തീർപ്പാക്കാത്ത നൂറ് കണക്കിന് ഫയലുകളായിരുന്നു കണ്ടെത്തിയതെന്ന് മേയർ പറഞ്ഞു. ചില വകുപ്പുകളിൽ ഇത് എഴുനൂറ് വരെയുണ്ടായതായി ശ്രദ്ധയിൽപെട്ടതോടെയാണ് പുതിയ നടപടിയെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഡെപ്യൂട്ടി മേയർ, വിവിധ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥന്മാർ എന്നിവർ മേയർക്കൊപ്പം ഈ പരാതി പരിഹാര അദാലത്തിൽ പങ്കാളികളാകും. ഓരോ സോണിലെയും കൃത്യമായ സമയക്രമവും വേദികളും നഗരസഭ പിന്നീട് അറിയിക്കുന്നതാണ്. നിലവിൽ കോർപ്പറേഷൻ പരിധിയിലെ നിയോജക മണ്ഡലം കേന്ദ്രീകരിച്ചാവും സോണുകൾ തീരുമാനിക്കുക. എംഎൽഎമാരുടെ സമയം കൂടി ലഭ്യമാക്കിയ ശേഷം വിശദാംശങ്ങൾ പുറത്തുവിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...