ജ്വല്ലറി ജീവനക്കാരനിൽ നിന്നും സ്വർണ ബിസ്ക്കറ്റുകള്‍ വിദ്ഗദമായി തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് ഒരു പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനിൽ നിന്നും സ്വർണ ബിസ്ക്കറ്റുകള്‍ വിദ്ഗദമായി തട്ടിയെടുത്തു. സ്വർണം ബിസ്ക്കറ്റ് വാങ്ങാനായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇന്നലെ രാത്രിയാണ് ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് ഫോണ്‍ എത്തുന്നത്. മാസക്കറ്റ് ഹോട്ടലിൽ താമസിക്കുന്ന മുതലാളിക്ക് മൂന്ന് സ്വർണ ബിസ്ക്കറ്റുകള്‍ വേണമെന്നായിരുന്നു വിളിച്ചയാളിന്‍റെ ആവശ്യം. 30 ഗ്രാം വരുന്ന മൂന്ന് ബിസ്ക്കറ്റുകളുമായി ജ്വല്ലറി മാനേജർ ഹോട്ടലിലെത്തി. ഹോട്ടൽ റിസപ്ഷനിൽ തട്ടിപ്പുകാരൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

സ്വർണമെത്തിക്കാൻ വൈകിയതിൽ തട്ടിപ്പുകാരൻ മാനേജറോട് തട്ടികയറുകയും ചെയ്തു. പിന്നീട് ഹോട്ടലിന്‍റെ റസ്റ്റോററ്റിന് സമീപത്തേക്ക് പോയി. മൂന്ന് ബിസ്ക്കറ്റുകള്‍ കൈയിൽ വാങ്ങി. മുതലാളിയെ കാണിച്ച് പണം കൊണ്ടുവരാമെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ റസ്റ്റോറ്റിനകത്തേക്ക് കയറി. ജ്വല്ലറി മാനേജർക്ക് ഒരു ജൂസ് നൽകാനും തട്ടിപ്പുകാരൻ പറഞ്ഞു. റെസ്റ്റോററ്റിന്‍റെ മറ്റൊരു വാതിൽ വഴി സ്വർണം വാങ്ങിയ ആൾ രക്ഷപ്പെട്ടു. ജൂസും കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞും പണവുമായി ആളെ കാണാത്തതിനാൽ മാനേജർ ഫോണിൽ വിളിച്ചു. ഫോണും ഓഫാക്കി അപ്പോഴേക്കും തട്ടിപ്പുകാരൻ മുങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ നമ്പറിന്‍റെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...