Thursday, April 25, 2024 7:24 pm

ഇളയമകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവര്‍ന്നു ; മൂത്തമകളും മരുമകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ : ഇളയമകളുടെ വിവാഹത്തിനായി അമ്മ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂത്തമകളും മരുമകനും അറസ്റ്റില്‍. തിരുവനന്തപുരം കരമന കുന്നിൻപുറംഭാഗത്ത് വീട്ടിൽ കിരൺരാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വീടായ ഏറ്റുമാനൂർ പേരൂരിലേക്ക്‌ ഓണാവധിക്ക് എത്തിയതാണ് ഐശ്വര്യ.

അമ്മ  പാലക്കാട് ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണം തിരുവനന്തപുരത്തെ ഭർത്തൃവീട്ടിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു ഐശ്വര്യ. വീട്ടില്‍ തിരിച്ചെത്തിയ അമ്മ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം കാണാനില്ലെന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതിനൽകി. വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തിരുന്നു. തന്‍റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് പോലീസിനെ ഐശ്വര്യ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് ഇവരെ സംശയിക്കാൻ കാരണം.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയപരിശോധനകൾക്കൊടുവിൽ സ്വർണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഭർത്തൃവീട്ടിൽനിന്ന് 10 പവൻ സ്വർണം കണ്ടെടുത്തു. ഇതിൽ അഞ്ച് പവൻ മുക്കുപണ്ടമായിരുന്നു. മോഷ്ടിച്ച സ്വർണത്തിൽനിന്ന് അഞ്ചുപവൻ വരുന്ന മാല പണയംവെച്ചു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയിൽ വെക്കുകയായിരുന്നെന്നും ഇവർ പോലീസിനോട് പറഞ്ഞു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. രാജേഷ് കുമാർ, എസ്.ഐ. സ്റ്റാൻലി, എ.എസ്.ഐ. അംബിക, സിവിൽ പോലീസ് ഓഫീസർമാരായ പി.സി.സജി, സൈഫുദ്ദീൻ, കെ.പി. മനോജ്, സുഭാഷ് വാസു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...

ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി സ്​റ്റേ ചെയ്​തു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...