വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കിയ മീശ നോവല്‍ കത്തിച്ച് ബി.ജെ.പി. പ്രതിഷേധo

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹിന്ദു വിരുദ്ധ പരാമര്‍ശമുള്ള എസ്. ഹരീഷിന്‍റെ വിവാദ നോവല്‍ മീശയ്ക്ക് വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് വിവാദ മീശ നോവല്‍ കത്തിച്ച് ബി.ജെ.പി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്‍റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. മീശയ്ക്ക് അവാര്‍ഡ് നല്‍കിയ വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ്  പെരുമ്പടവം ശ്രീധരനും അംഗങ്ങളും ഹൈന്ദവ സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്നും ശക്തമായ പ്രതിഷേധമുയരുമെന്നും കെ.ഷൈബു പറഞ്ഞു.

പുതിയങ്ങാടി ഏരിയ പ്രസിഡന്‍റ് ടി.പി. സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍ ,ഏരിയ പ്രസിഡന്‍റ് സജിത സുഗേഷ് ബി.ജെ.പി. ഏരിയ വൈസ് പ്രസിഡന്‍റ് വി.ടി.സന്തോഷ്, കമ്മിറ്റി അംഗം കെ.സുനില്‍ ചന്ദ്രന്‍ , യുവമോര്‍ച്ച ഏരിയ സെക്രട്ടറി കെ.ശിവന്‍, ബൂത്ത് പ്രസിഡന്‍റ് അഖിലേഷ് , ജനറല്‍ സെക്രട്ടറി ടി.കെ.അനില്‍കുമാര്‍ ,ടി. മനോജ്, ടി. ഷിന്‍ജു എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...