ബൈക്കിടിച്ച് വീണ പശുവിന്‍റെ കൊമ്പ് തുളഞ്ഞു കയറി യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം :  ബൈക്കിടിച്ച് വീണ പശുവിന്‍റെ കൊമ്പ് ശരീരത്തില്‍ തുളഞ്ഞുകയറി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായിരുന്ന പനമണ്ണ കുഴിക്കാട്ടില്‍ കൃഷ്ണപ്രജിത്താണ് (22) മരിച്ചത്. വാഹനമിടിച്ച പശു സംഭവസ്ഥലത്തുതന്നെ ചത്തു. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം. ഉടമകള്‍ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവിന്‍റെ നെഞ്ചില്‍ പശുവിന്‍റെ കൊമ്പ് തുളഞ്ഞുകയറി. നാട്ടുകാര്‍ ചേര്‍ന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണപ്രജിത്തിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. അച്ഛന്‍: കൃഷ്ണകുമാര്‍. അമ്മ: പരേതയായ പ്രീതകുമാരി. സഹോദരന്‍: കിഷോര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി

0
കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...

നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

മുൻ സി.പി.ഐ.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ട് അജ്ഞാതർ

0
കണ്ണൂർ: പയ്യന്നൂരിൽ മുൻ സി.പി.ഐ.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി...