തങ്ക അങ്കി സന്നിധാനത്തെത്തി ; ഭക്തിപ്രഭയിൽ ദീപാരാധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തി. തുടർന്ന് അയ്യപ്പ വി​ഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ. കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്നലെ രാത്രി ളാഹ സ്ത്രത്തില്‍ തങ്ങിയശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്.

പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കൊണ്ട് പോയി.  ശരംകുത്തിയിൽ വെച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേര്‍ന്ന് തങ്കഅങ്കി സ്വീകരിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോയി. കൊടിമരചുവട്ടില്‍ വെച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് തങ്കഅങ്കി സ്വീകരിച്ചു. നാളെ രാവിലെ പതിനൊന്ന് നാല്‍പ്പത്തിയഞ്ചിനും ഒന്ന് പതിനഞ്ചിനും ഇടയിലാണ് മണ്ഡലപൂജ.  തങ്ക അങ്കിചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയോടെ മണ്ഡലപൂജ സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...