തിരുവനന്തപുരം: തുടർ സമരത്തിനൊരുങ്ങി സംസ്ഥാനത്തിന്റെ അഭിമാനമായ കായികതാരങ്ങൾ. സർക്കാർ ജോലി നൽകി എന്നു പ്രചരിപ്പിച്ചവർക്ക് ഇനിയും തൊഴിലായില്ല. 2010 -14 സ്പോട്സ് ക്വോട്ടാ ലിസ്റ്റൽ ജോലി നൽകിയതായി രേഖകളിലുള്ളവരാണ് ഇനിയും ലഭിക്കാത്ത ജോലിക്കായി സമരമിരിക്കാനൊരുങ്ങുന്നത്. 2021 നവംബറിലാണ് കായിക താരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരുന്നത്. സമരത്തിനൊടുവിൽ സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് 24 കായിക താരങ്ങൾക്ക് ജോലി നൽകാമെന്ന് ഉറപ്പ് ലഭിച്ചു. ബാക്കിയുള്ളവരുടെ കാര്യം പിന്നീട് പരിഗണിക്കാമെന്നും വ്യക്തമാക്കി. തുടർന്ന് സമരം അവസാനിപ്പിച്ചു. മുമ്പ് ജോലി നൽകിയവരുടെ കൂടെ വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകാമെന്നാണ് ആദ്യ ഘട്ടത്തിൽ ഇവരോട് വ്യക്തമാക്കിയിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജോലിക്കാര്യം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കായിക താരങ്ങൾ പറയുന്നത്. 41 താരങ്ങളാണ് രണ്ടു വർഷമായി ഇപ്പോൾ ജോലിക്ക് കാത്തിരിക്കുന്നത്. ദേശീയ തലത്തിൽ വിവിധ മത്സരങ്ങളിൽ സ്വർണമടക്കമുള്ള മെഡലുകൾ നേടിയവരായിരുന്നു. സർക്കാറിന്റെ മാനദണ്ഡമനുസരിച്ച് സർക്കാർ ജോലി ലഭിക്കാൻ അർഹതപ്പെട്ടവരാണ് ഇവർ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























