പോക്സോ കേസ്: ജോർജ് എം. തോമസിനെതിരായ ആരോപണങ്ങൾ നിയമസഭയിൽ ചർച്ചയാക്കുമെന്ന് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സി.പി.എം നേതാവും തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരായ ആരോപണങ്ങൾ നിയമസഭയിൽ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പീഡനക്കേസ് പ്രതിയെ രക്ഷിച്ചെന്ന ആരോപണം ഗുരുതരമാണ്. നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു. എം.എൽ.എ പദവിയിൽ ഇരുന്നാണ് പോക്സോ കേസ് അട്ടിമറിച്ചത്. ധനികനായ പ്രതിയെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് മറ്റൊരാളെ പ്രതിസ്ഥാനത്ത് നൽകിയ സംഭവം പൊലീസ് തന്നെ അന്വേഷിക്കണം. ഇത് പാർട്ടി പോലീസും പാർട്ടി കോടതിയും അന്വേഷിച്ചാൽ പോരെന്നും സതീശൻ ചൂണ്ടിക്കാട്ടി.

പ്രവാസി കോണ്‍‍ഗ്രസ് നേതാവിനെതിരായ പോക്സോ കേസ് ഒതുക്കിയെന്നതാണ് ജോര്‍ജ് എം. തോമസിനെതിരായ ഗുരുതര ആരോപണം. സി.പി.എം അനുഭാവി കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി. കോണ്‍ഗ്രസ് പ്രവാസി സംഘടന നേതാവായ വ്യവസായിയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എം.എൽ.എയായിരിക്കെ ജോര്‍ജ് എം. തോമസിന്റെ ഇടപെടലെന്നാണ് പാർട്ടി അന്വേഷണ കമീഷന്‍റെ കണ്ടെത്തെൽ. പോലീസിനെ സ്വാധീനിച്ച് കേസില്‍ നിന്ന് ഒഴിവാക്കിയെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കർഷക സംഘം അടക്കമുള്ള സംഘടനകളുടെ പദവികളിൽ നിന്ന് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കൻ കേരളത്തിൽ മഴ കനക്കും ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ജാ​ഗ്രതാനിർ​ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12...

ബൈക്കിൽ പോയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു ; യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; 5...

0
ഭോപാൽ : ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി...

കൊടൈക്കനാലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര ; യുവാവിനെ കാണാതായിട്ട് ഒരുമാസം

0
പാലക്കാട്: കൊടേക്കനാലിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസയാത്ര പോയ ശേഷം കാണാതായ മണ്ണാർക്കാട് തച്ചമ്പാറ...

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട്...

0
ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ...