സർക്കാർ പണം നൽകുന്നില്ല ; മോട്ടോർവാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തിയതായി റിപ്പോർട്ടുകൾ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോണ്‍ നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക. ഇതായിരുന്നു എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്.

ജൂണ്‍ അ‍ഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോള്‍ പ്രതിമാസം നിയമലംഘനങ്ങള്‍ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര – അഞ്ചു ലക്ഷംവരെയായി. പ്രതിവർഷം 25 ലക്ഷം നോട്ടീയക്കുമെന്നായിരുന്നു കെൽട്രോണിറ്റെ കരാർ. ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. സർക്കാർ ഇതേവരെ മറുപടി നൽകിയില്ല. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോണ്‍ നിർത്തി. ഇപ്പോള്‍ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലേക്ക് ഇ-ചെല്ലാൻ മാത്രം അയക്കും. പക്ഷെ മോസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല. പിഴ അടയക്കാത്തവർക്കതിരെ കർശമായ നടപടികള്‍ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്‍റെ പ്രഖ്യാപനവും ഒന്നുമായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...