ഉപഭോക്താക്കൾക്ക് നൽകിവന്ന ഇലക്ട്രിസിറ്റി സബ്സിഡിയും റദ്ദാക്കി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ അടുത്ത ഷോക്കായി ഉപഭോക്താക്കൾക്ക് നൽകിവന്ന സബ് സിഡിയും സർക്കാർ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് പിൻവലിച്ചത്. എല്ലാ വർഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങൾ അതിന് തയ്യാറെടുക്കണമെന്നുമാണ് വൈദ്യുതിമന്ത്രിയുടെ മുന്നറിയിപ്പ്. ഇരുട്ടടിയല്ല. ഇരട്ടയടി തന്നെയാണ് ജനത്തിന് നേരിടേണ്ടി വരിക. യൂണിറ്റിന് 20 പൈസ മാത്രമല്ലേ കൂട്ടിയതെന്ന് പറഞ്ഞായിരുന്നു സർക്കാറിന്റെ വിശദീകരണം. പക്ഷെ നിരക്കും ഫിക്സഡ് ഡെപ്പോസിറ്റും കൂട്ടിയതിനൊപ്പം ഒന്ന് കൂടി നടുവൊടിച്ചാണ് സബ്സിഡിയിലും സ‍ക്കാര്‍ കൈവെച്ചത്.

10 വർഷത്തോളമായി നൽകിവന്ന സബ്സിഡിയാണ് എടുത്തുകളഞ്ഞത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ് സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസാ സബ് സിഡി, പിന്നെ 41 മുതൽ 120 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലായിരുന്നു ആശ്വാസം. മാസം കുറഞ്ഞത് 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ് സിഡിയാണ് ഇല്ലാതാക്കിയത്. അതായത് പുതിയ നിരക്ക് വർദ്ധനവ് 40 യൂണിറ്റിന് മുകളിൽ മാത്രമെന്ന് സർക്കാർ പറയുമ്പോൾ സബ് സഡി കട്ടാക്കിയത് വഴി ആ വിഭാഗങ്ങൾക്കും കിട്ടി കനത്ത പ്രഹരം. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ട സ്ഥിതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴകിയ ഭക്ഷണങ്ങൾ നൽകുന്ന ഹോട്ടലുകൾക്കെതിരെ ഇനി ആപ്പിലൂടെ പരാതിപ്പെടാം

0
ഡൽഹി: ഭക്ഷണത്തിലെ മായം ചേർക്കൽ, ശുചിത്വമില്ലായ്മ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ അല്ലെങ്കിൽ മറ്റ്...

ബദരീനാഥ് സംഭാവനക്കൊള്ള : ക്ഷേത്ര സമിതി ചെയർമാന്റെ പിഎ പ്രമോദ് നൗട്ടിയാൽ അറസ്റ്റിൽ

0
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക...

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ...

0
പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിൽ...

തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം മാത്രമല്ല നേതാക്കൾക്ക് വ്യക്തിപരമായും പിഴവുണ്ടെന്ന സന്ദേശം നല്കി സിപിഎം

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകനത്തിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം...