Saturday, July 20, 2024 12:07 pm

സര്‍ക്കാര്‍ ഇരട്ട നീതി നടപ്പാക്കുന്നു ; പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുവാന്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഇരട്ട നീതി നടപ്പാക്കുന്നതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ സമസ്ത മേഖലകളിലും അഴിമതിവല്‍ക്കരിക്കുകയാണെന്നും അഴിമതിയെ ചോദ്യം ചെയ്യുന്ന കെ.പി.സി.സി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയും മുഖ്യമന്ത്രിയുടെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവരുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൗനവൃതം സ്വീകരിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 4 ന് നടക്കുന്ന എസ്.പി ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സജി കൊട്ടയ്ക്കാട്, രജനി പ്രദീപ്, എ.ഡി ജോണ്‍, ശ്യാം എസ്. കോന്നി, പി.ജി ദിലീപ് കുമാര്‍, മാത്യു പാറയ്ക്കല്‍, ഷാജി കുളനട, ടി.എച്ച് സിറാജുദ്ദീന്‍, അലന്‍ ജിയോ മൈക്കിള്‍, സജി. കെ. സൈമണ്‍, ജോസ് പനച്ചയ്ക്കല്‍, നഹാസ് പത്തനംതിട്ട, ഷാനവാസ് പെരിങ്ങമല, ബാബു മാമ്പറ്റ, പി.കെ ഗോപി എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി ; റഡാർ പരിശോധനയിൽ നിർണായക വിവരം

0
അങ്കോല : കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക...

ആരാധനയ്ക്കായി മഠത്തിലെത്തിയ കന്യാസ്ത്രീ തൂങ്ങി മരിച്ചനിലയിൽ

0
പുതുവേലി : ആരാധനയ്ക്കായി മഠത്തിലെത്തിയ കന്യാസ്ത്രീ തൂങ്ങി മരിച്ചനിലയിൽ. കോട്ടയം വെളിയന്നൂർ...

അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹം കണ്ടെത്തി ; ഇരുവരും ഊരിലേക്ക് പോയത് 4 ദിവസം...

0
പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പോലീസ് ഉദ്യോ​ഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോ​ഗസ്ഥരായ...

വെണ്ണിക്കുളം പാലം കടക്കാന്‍ പെടാപാടു പെട്ട് വാഹനയാത്രക്കാര്‍

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രധാനകേന്ദ്രമാണ് വെണ്ണിക്കുളം. അതേപോലെ അവഗണനയുടെ കാര്യത്തിലും...