അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണം ; അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ നേതാവ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ഉദ്യോഗകയറ്റം നൽകുകയുമാണ് ബോർഡ് ചെയ്യുന്നത്. ഇടതുപക്ഷ യൂണിയനുകളുടെ ആജ്ഞാനുവർത്തികളായി ഏത് നെറികെട്ട പ്രവർത്തികളും ചെയ്യാൻ ബോർഡ്‌ തയ്യാറാകുന്നു. മുൻപ് കെ.കരുണാകരൻ കൊണ്ടുവന്ന ദേവസ്വം നിയമം ആട്ടിമറിച്ചാണ് പുതിയ നിയമം കൊണ്ടുവന്നത്. ഈശ്വര വിശ്വാസികളും ക്ഷേത്ര ആരാധനയിൽ വിശ്വസിക്കുന്നവരുമാകണം ബോർഡിൽ വരേണ്ടത് എന്നായിരുന്നു നിയമം.

ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ബോര്‍ഡ് പ്രസിഡന്‍റ്മാരുടെയും മെമ്പർമാരുടെയും ആസ്തി പരിശോധിക്കണം എന്ന് എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയ്യാറായില്ല. ഇപ്പോഴും പലരും ബിനാമി പേരിൽ മേജർ ക്ഷേത്രങ്ങളിൽ കച്ചവടങ്ങൾ കൊണ്ടുനടക്കുന്നുണ്ട്. ഇടതു ബോർഡ് നിയമിച്ച താത്കാലിക ജീവനക്കാരുടെ വിളയാട്ടമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തര, ദേവസ്വം മന്ത്രിമാരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വെട്ടൂര്‍ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...