മലയാളികളുടെ മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആദരം നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിൻ്റെ പരമോന്നത ബഹുമതി ദാദാ സാഹേബ് പുരസ്കാര ജേതാവായ മലയാളികളുടെ സ്വന്തം മോഹൻലാലിന് സംസ്ഥാന സർക്കാര്‍ നല്‍കുന്ന ആദരം നാളെ. ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിട്ടിരിക്കുന്ന പരിപാടി നാളെ (ഒക്ടോബര്‍ 04) വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് പ്രശസ്തിപത്രം കൈമാറും. ആദരിക്കൽ ചടങ്ങിന് ശേഷം സംവിധായകൻ ടി കെ രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ‘രാഗം മോഹനം’ പരിപാടി നടക്കുന്നതായിരിക്കും.

മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും വേദിയിൽ പരിപാടിയുടെ ഭാഗമായി അണിനിരക്കുന്നതായിരിക്കും. കലാസന്ധ്യയുടെ ഭാഗമായി മോഹൻലാൽ വേദിയിൽ കലാ അവതരണങ്ങൾ നടത്തും. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും മോഹൻലാൽ നൽകിയ മഹത്തായ സംഭാവനകളെ രാജ്യം അംഗീകരിച്ചതിലുള്ള അഭിമാനമാണ് ഈ ആദരിക്കൽ ചടങ്ങെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മോഹൻലാലിനോടുള്ള കേരളത്തിന്റെ സ്നേഹാദരം കൂടിയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...